തിരുവനന്തപുരം: വയനാട്ടിലെ ഭൂമി വിവാദം ഇന്ന് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യം. ഇതുമായി ബന്ധപ്പെട്ട് വി.ഡി സതീശന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് നോട്ടീസില്‍ വ്യക്തമാക്കി.
എന്നാല്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. പണം വാങ്ങി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുകയായിരുന്നി ല്കഷ്യമെന്നും നോട്ടീസില്‍ പറയുന്നു.
വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തയെ തുടര്‍ന്നുളള ആരോപണങ്ങള്‍ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുതര അംഗീകരിച്ചിരുന്നില്ല. തനിക്ക് ഭൂമി ഇടപാടുകളില്‍ പങ്കില്ല. താന്‍ ആരെയും സഹായിച്ചിട്ടില്ല. പാര്‍ട്ടിയെ കരിവാരിതെക്കാനുളള ഗൂഢാലോചനയാണ് ഇത്. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും വിജയന്‍ ചെറുതര വ്യക്തമാക്കിയിരുന്നു.
Post Your Comments