ദുബായ്: റോഡുകളിലെ അപകടങ്ങളോ, അത്യാഹിതങ്ങളോ മൊബൈലിൽ പകർത്തി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ജയിൽ ശിക്ഷ .ഒരാൾക്ക് ലഭിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതിനു മുൻപ് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.
അപകടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ ആശയക്കുഴപ്പത്തിന് കാരണമാകും. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്നവർക്ക് ലംഘനത്തിന്റെ തോത് അനുസരിച്ച് വൻ പിഴയും ജയിൽ ശിക്ഷ വരെയും ലഭിക്കും.
ഈ പ്രശ്നം ഒഴിവാക്കാനുള്ള ഉത്തരവാദിത്വം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഉണ്ടെന്നും അബുദാബി പൊലീസ് കമാന്റ് അഫയേഴ്സ് ഡയറക്ടർ മേജർ ജനറൽ സാലെം ഷഹീൻ അൽ നുഐമി പറഞ്ഞു. നിയമത്തിന്റെ അജ്ഞത ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തില്ലെന്ന് ഏവരും ഓർത്തിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യു.എ.ഇ സൈബർ നിയമപ്രകാരം കമ്പ്യൂട്ടർ നെറ്റ് വർക്ക്, വിവരസാങ്കേതിക ഉപകരണം അല്ലെങ്കിൽ മാർഗ്ഗം എന്നിവ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആറ് മാസം വരെ ജയിൽ ശിക്ഷയോ, ഒന്നര ലക്ഷം ദിർഹത്തിനും അഞ്ച് ലക്ഷം ദിർഹത്തിനും ഇടയിലുള്ള തുക പിഴയോ അല്ലെങ്കിലും രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്ന കുറ്റമാണ്
Post Your Comments