Latest News

സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്‌ത സംഭവം ; മുഖ്യപ്രതി ഒളിവില്‍

വടകര: കോഴിക്കോട് വടകരയിൽ വിവാഹ വീഡിയോകളില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി ചെറുകോട്ട് മീത്തല്‍ ദിനേശന്‍ (44), അനുജന്‍ സതീശന്‍ (41) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതികളെ തൊട്ടില്‍പാലം കുണ്ടുതോടിലെ ബന്ധുവീട്ടില്‍ നിന്നാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

കേസിലെ പ്രധാന പ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ വിബീഷി(35) നെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തി.

വൈക്കിലശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസ് ഏറ്റെടുത്ത് ഏറെ നാളായെങ്കിലും പ്രതികളെ അറസറ്റ് ചെയ്യാത്തതില്‍ വ്യപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസ് കേസ് ഗൗരവത്തോടെ എടുത്തില്ലെന്ന പരാതിയും ശക്തമാണ്. ഇതുവരെ നാലുപേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വടകര ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതികളെ പതിനാലുദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button