Latest NewsNewsIndia

എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം

റിയാദ്•സൗദി എണ്ണക്കപ്പലിന് നേരെ ഹൂത്തി വിമതര്‍ ആക്രമണം നടത്തിയതായി സൗദി സഖ്യസേന. ആക്രമണത്തില്‍ കപ്പലിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു.

ചൊവ്വാഴ്ച ചെങ്കടലില്‍ ഹോദേയ്ദ തുറമുഖത്തിന് സമീപം അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ വച്ചാണ് ആക്രമണമുണ്ടായതെന്ന് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചോ, നാശനഷ്ടത്തിന്റെ വ്യപ്തിയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സഖ്യസേന തയ്യാറായിട്ടില്ല.

ഒരു സഖ്യരാജ്യത്തിന്റെ നാവികക്കപ്പല്‍ ഉടന്‍ തന്നെ ഇടപെട്ടതായും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.

സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി-അല്‍-മാല്‍ക്കി സംഭവത്തെ ഭീകരാക്രമണം എന്നാണ് വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button