Latest NewsNewsGulf

സൗദിയില്‍ ഇനി ജീവിത പങ്കാളിയുടെ ഫോണ്‍ പരിശോധന നടത്തുന്നവര്‍ക്ക് മുട്ടന്‍പണി

റിയാദ്: അനുവാദമില്ലാതെ ഭാര്യയുടെയോ ഭർത്താവിന്റെയോ മൊബൈൽ ഫോണിൽ ഒളിഞ്ഞ് നോക്കുന്നത് സൗദി അറേബ്യയിൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്നു. കഴിഞ്ഞ ആഴ്‌ച നിലവിൽ വന്ന ഈ നിയമം അനുസരിച്ച് മൊബൈൽ ഫോണിൽ ഒളിഞ്ഞ് നോക്കുന്നവർക്ക് അഞ്ച് ലക്ഷം സൗദി റിയാൽ പിഴയും ഒരുവർഷത്തെ തടവുമാണ് ശിക്ഷവിധിക്കുന്നത്.

ഉപയോഗിക്കുന്നയാളിന്റെ അനുവാദമില്ലാതെ കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ പരിശോധന നടത്തുന്നതും നുഴഞ്ഞ് കയറുന്നതും ഈ നിയമപ്രകാരം ശിക്ഷാർഹമാണ്.

സോഷ്യൽ മീഡിയയിലൂടെയുള്ള സൈബർ ക്രൈം വർദ്ധിച്ചതോടെയാണ് പുതിയ നിയമം നിർമിച്ചത്. അതേസമയം, നിയമം ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയും ഉണ്ടെന്നാണ് സൈബർ സുരക്ഷാ വിദഗ്‌ദ്ധരുടെ അഭിപ്രായം. വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വകാര്യത, ഇന്റർനെറ്റ് സുരക്ഷ, ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ അവകാശങ്ങൾ എന്നിവ സംരക്ഷിക്കാനാണ് പുതിയ നിയമമെന്നാണ് വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button