ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പട്ടികയില്‍ നിന്ന് തന്റെ അച്ഛന്റെ പേര് ഒഴിവാക്കിയതില്‍ രോക്ഷം പ്രകടിപ്പിച്ച് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. തന്റെ ട്വിറ്ററിലൂടെയാണ് സൈന ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം ചിലവില്‍ കോമണ്‍വെല്‍ത്ത് താരങ്ങള്‍ക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടു പോകാം. സൈനയ്ക്കും, പി.വി സിന്ധുവിനും ഇക്കാര്യത്തില്‍ കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഗെയിംസ് വില്ലേജിലെത്തിയതിന് ശേഷമാണ് തന്റെ അച്ഛനായ ഹര്‍വീറിന്റെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അറിഞ്ഞതെന്ന് സൈന ട്വീറ്റ് ചെയ്തു.
കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതിന് അദ്ദേഹത്തിന്റെ സാമീപ്യം ആവശ്യമാണെന്നും സൈന ട്വിറ്ററില്‍ കുറിച്ചു. ഏപ്രില്‍ നാലിന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 326 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡ് കോസ്റ്റിലേക്ക് തിരിച്ചത്.
Post Your Comments