കട്ടപ്പന : മഴയ്ക്കൊപ്പം ഭൂമിയിലേയ്ക്ക് പതിച്ചത് കൂറ്റന്‍ മഞ്ഞുകട്ടകള്‍ . ഈ പ്രതിഭാസം കണ്ട് ആളുകള്‍ പരിഭ്രാന്തിയായി. കട്ടപ്പനയ്ക്കു സമീപം വാഴവരയിലാണ് മഴയ്ക്കൊപ്പം കൂറ്റന്‍ മഞ്ഞുകട്ടകള്‍ പതിച്ചത്. ആലിപ്പഴത്തിന്റെ വലിയ രൂപമാണ് വാഴവരയില്‍ നാശം വിതച്ചത്. വായുവും നീരാവിയും പെട്ടെന്നു മുകളിലേക്കെത്തി മഞ്ഞുപാളിയായി രൂപംകൊണ്ട് മഴയ്ക്കൊപ്പം വീഴുന്നതാണിതെന്ന് തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് അന്തരീക്ഷശാസ്ത്രവിഭാഗം തലവന്‍ കെ.കെ.രാമചന്ദ്രന്‍ പറഞ്ഞു. കൂറ്റന്‍ മഞ്ഞുകട്ടകള്‍ പതിച്ചതോടെ വന്‍ കൃഷിനാശമാണ് സംഭവിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലുമണിക്കു ശേഷമാണ് സംഭവം. കൂറ്റന്‍ മഞ്ഞുപാളികളാണ് വാഴവര മേഖലയിലെ അഞ്ഞൂറേക്കര്‍ വരുന്ന കൃഷിയിടത്തില്‍ പതിച്ചത്. ഇതില്‍ പലതിനും 20 മുതല്‍ 30 കിലോവരെ തൂക്കം വരും. പലതും തിങ്കളാഴ്ച രാവിലെ വരെ പൂര്‍ണമായും അലിഞ്ഞിരുന്നില്ല. മഞ്ഞുപാളികള്‍ പതിച്ച കൃഷിയിടങ്ങളിലെ ഏലം, കുരുമുളക്, വാഴ തുടങ്ങിയ കൃഷികള്‍ നശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments