പത്തനംതിട്ട : തിരുവല്ലയിൽ പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന് അറസ്റ്റിൽ. തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയന് മാധവനാണ് പോലിസിന്റെ പിടിയിലായത്. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു സംഭവം നടന്നത്. പിന്നീട് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
തിരുവല്ല ഗോവിന്ദന്‍കുളങ്ങര ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെ ക്ഷേത്രത്തിന് പുറത്ത് വെച്ചു വിജയന് കയറിപ്പിടിക്കുകയും അശ്ലീല വാക്കുകള്‍ പറയുകയും ചെയ്തു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് അടുത്ത വീട്ടിലേക്ക് കയറിയതോടെ വിജയന് ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് കാറിനുള്ളില്‍ വിജയന് ഇരിക്കുന്നത് കണ്ട പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു.
മാതാപിതാക്കൾ വിജയനെ ചോദ്യം ചെയ്തെങ്കിലും ഇയാൾ നിഷേധിച്ചു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ല പോലീസിൽ പരാതിനൽകിയത്. ഇന്നലെ വൈകിട്ട് 7 മണിയോടെ പോക്സോ നിയമപ്രകാരം വിജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments