Latest NewsNewsInternationalGulf

ഒരു കുറ്റത്തിന് ജയിലിനകത്ത്, എന്നിട്ടും യുവതിയുടെ സ്വഭാവത്തില്‍ മാറ്റമില്ല, ഉദ്യോഗസ്ഥയെ ചീത്ത വിളിച്ച് പ്രതി

ഷാര്‍ജ: തടവ് ശിക്ഷ അനുഭവിക്കുന്ന യുവതി വീണ്ടും വിചാരണ നേരിടുന്നു. ജയില്‍ ഉദ്യോഗസ്ഥയെ ചീത്ത വിളിച്ചതിനാണ് യുവതിക്കെതിരെ വീണ്ടും കേസ് എടുത്തത്. ഈജിപ്ഷ്യന്‍ പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച കുറ്റത്തിനാണ് ഇപ്പോള്‍ മൊറൊക്കന്‍ എന്ന അറബ് യുവതി ശിക്ഷ അനുഭവിക്കുന്നത്.

ജോലി ചെയ്തുകൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥയെ കഴുത്തില്‍ പിടിച്ച് തള്ളി താഴെയിടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചീത്ത വിളിക്കുകയും ചെയ്തു. തുടര്‍ന്ന് വിചാരണയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥ അകാരണമായി തന്നെ മര്‍ദ്ദിച്ചെന്നും അത് തടയുവാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നുമാണ് പ്രതി പറഞ്ഞത്.

തന്നെ ദുബായിലേക്ക് മാറ്റണമെന്ന് പ്രതി ആവശ്യപ്പെട്ടു. തനിക്ക് ഇവിടെ പല രോഗങ്ങളും ബാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button