സ്വിമ്മിങ് പൂളിലെ അതിഥിയെ കണ്ട് കുളിക്കാനിറങ്ങിയ വീട്ടുകാർ ഞെട്ടി. ഒന്നു കുളിക്കാനിറങ്ങിയിന് അത്യാഹിത സർവീസിൽ നിന്നും അധികൃതരെത്തി പിടിച്ചുകൊണ്ട് പോയത് സാക്ഷാൻ ചീങ്കണ്ണിയെയാണ്. ഇഴജന്തുക്കളുടെ ശല്യത്തിന് പേരുകേട്ട ഫ്ലോറിഡയിലാണ് വിളിക്കാത്ത അതിഥി സ്വിമ്മിങ് പൂളിൽ കുളിക്കാനെത്തിയത്. രാത്രി ഏറെ വൈകിയാണ് ഫ്ലോറിഡ സ്വദേശിനി പട്രീഷ കര്‍വ്വര്‍ എമര്‍ജന്‍സി നമ്പറില്‍ വിളിക്കുന്നത്. രാത്രി സ്വിമ്മിങ് പൂളില്‍ പോകാന്‍ ഇറങ്ങിയ പട്രീഷയുടെ ഭര്‍ത്താവാണ് ചീങ്കണ്ണിയെ കാണുന്നത്.
Just no. #TweetFromTheBeat #LESM #AllInADaysWork pic.twitter.com/ktSI6Zdwmg
— SarasotaSheriff (@SarasotaSheriff) March 31, 2018
പതിനൊന്ന് അടിയോളം നീളമുള്ള ചീങ്കണ്ണി. അത്യാഹിത സര്‍വ്വീസില്‍ നിന്ന് വന്നവര്‍ ചീങ്കണ്ണിയെ പൂളില്‍ നിന്ന് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇവിടുള്ള ഗോള്‍ഫ് കോഴ്സുകളിലും ഷോപ്പിങ് മാളുകളിലും പാര്‍ക്കിങ് ഏരിയയിലുമെല്ലാം ഇഴ ജന്തുക്കള്‍ ധാരാളമായി എത്താറുണ്ട്. അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് ഇത്തരത്തില്‍ ചീങ്കണ്ണിയെ പുറത്ത് കാണുന്നതിന് പിന്നിലെന്നാണ് വന്യജീവി ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വീടിനകത്തുള്ള സ്വിമ്മിങ് പൂളിൽ നിന്നും ചീങ്കണ്ണിയെ പിടികൂടിയിരുന്നു.
So, remember that #gator call we went on earlier? Here’s some video as the trapper pulled him from the swimming pool. Did we mention he measured 11 feet long?! #TweetFromTheBeat #NeverADullMoment #OnlyInFlorida pic.twitter.com/s3DtK3xzPR
— SarasotaSheriff (@SarasotaSheriff) March 31, 2018
Post Your Comments