
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് ഗായകന്‍ യേശുദാസ് തന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി. അധികാരികള്‍ അനുവദിച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് ഗായകന്‍ യേശുദാസ്. തനിക്ക് മാത്രമായി പ്രത്യേക ഇളവ് ആവശ്യമില്ല. എല്ലാ വിശ്വാസികളായ അഹിന്ദുക്കള്‍ക്കും കയറാനാകുന്ന സാഹചര്യമുണ്ടെങ്കിലേ ക്ഷേത്രത്തില്‍ പ്രവേശിക്കൂവെന്നും യേശുദാസ് വ്യക്തമാക്കി. തൃശൂരില്‍ ശങ്കരപത്മം പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു യേശുദാസ്.
Post Your Comments