ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൈനികന്‍ 27 വര്‍ഷമായി ജയിലില്‍. തന്റെ ഭര്‍ത്താവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി സൈനികന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. ലാന്‍സ് നായിക് ദേവേന്ദ്ര നാഥ് റായിയാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. സഹപ്രവര്‍ത്തകരായ രണ്ട് പേരെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ 27 വര്‍ഷം പിന്നിട്ടിട്ടും അന്തിമ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.
സൈനികന്റെ ഭാര്യ മിഛിലേഷ് റായ് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എംഎം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബഞ്ച് പ്രതിരോധമന്ത്രാലയത്തിനും കരസേന മേധാവിക്കും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്ക് അകം പ്രതികരണം അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
1991ലാണ് സൈനിക കോടതി (ജനറല്‍ കോര്‍ട് മാര്‍ഷല്‍) ദേവേന്ദ്ര നാഥ് റായിക്ക് വധശിക്ഷ വിധിച്ചത്. ഇപ്പോള്‍ 60 വയസ്സുള്ള റായി നിരന്തരമായ തടവുജീവിതം മൂലം മാനസികാസ്വാസ്ഥ്യത്തിന്റെ പിടിയിലാണ്.
Post Your Comments