അൽകോബാർ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അൽകോബാർ തുഗ്ബ ലേഡീസ് യൂണിറ്റ് ഭാരവാഹി പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി.
നവയുഗം തുഗ്ബ മേഖല കമ്മിറ്റി അംഗങ്ങൾ, ലേഡീസ് യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, തുഗ്ബ നോർത്തിൽ വെച്ചു നടന്ന യാത്രയയപ്പ് യോഗത്തിൽ , നവയുഗം തുഗ്ബ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റും, കേന്ദ്രകമ്മിറ്റി അംഗവുമായ ശ്രീമതി ലീന ഷാജി, നവയുഗത്തിന്റെ ഉപഹാരം പ്രീത ഉണ്ണിയ്ക്ക് കൈമാറി.
തൃശൂർ പീച്ചി സ്വദേശിയായ പ്രീത ഉണ്ണി, കോബാറിലെ ഒരു സ്കൂളിൽ ക്ളീനിങ് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു. ഇനി ഭർത്താവും, രണ്ട് ആൺമക്കളും ഉൾപ്പെടുന്ന കുടുംബവുമൊത്ത് നാട്ടിൽതന്നെ കഴിയാനാണ് പ്രീതയുടെ തീരുമാനം.
നവയുഗം തുഗ്ബ മേഖല രക്ഷാധികാരി ഷാജി അടൂർ, പ്രസിഡന്റ് മാധവ് കെ വാസുദേവ്, സെക്രെട്ടറി ദാസൻ രാഘവൻ, മേഖല നേതാക്കളായ പ്രഭാകരൻ, ഷിബു ശിവാലയം, ജയചന്ദ്രൻ, മഞ്ജു അശോക്, രജിത, അനി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Also read ;റേഡിയോ അവതാരകനെ പുറത്താക്കാൻ അജ്മാൻ കിരീടാവകാശിയുടെ നിർദേശം
Post Your Comments