KeralaLatest NewsNews

തലസ്ഥാനത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊന്ന സംഭവം, അന്വേഷണം കേരളത്തിന് പുറത്തേക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കേരളം വിട്ടതായി സൂചന. തമിഴ്‌നാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തു നിന്നുമെത്തിയ രണ്ട് പേര്‍ കൊലപാതകത്തില്‍ പങ്കാളികളാണെന്ന സംശയമുണ്ട്. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

കായംകുളം, എറണാകുളം എന്നിവിടങ്ങളിലെ ക്വട്ടേഷന്‍ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഇവരുടെ ഒളി സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

also read: റേഡിയോ ജോക്കിയുടെ കൊലപാതകം, ഭര്‍ത്താവിനെതിരെ നര്‍ത്തകിയുടെ മൊഴി

പ്രതികളുമായി അടുപ്പമുള്ള ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും വിവരങ്ങളുണ്ട്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button