തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകം ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട “കായംകുളം അപ്പുണ്ണി” ക്വട്ടേഷന്‍ സംഘത്തെ നയിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചു. ക്വട്ടേഷന്‍ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തെന്നു കരുതുന്ന ഇയാള്‍ ഒളിവിലാണ്. ആലപ്പുഴ ജില്ലാ പോലീസിന്റെ “എ” ലിസ്‌റ്റ് കാറ്റഗറിയിയിലുള്ള ഗുണ്ടയായ അപ്പുണ്ണി. ആലപ്പുഴ കുറത്തികാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകമടക്കം മൂന്നു ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആലപ്പുഴ പോലീസിന്റെ നല്ലനടപ്പ് ശിക്ഷയ്‌ക്കു വിധേയനായിട്ടുള്ള ഇയാള്‍ അപകടകാരിയായ ക്രിമിനലാണെന്നാണ് പോലീസ് രേഖകളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം രാജേഷിന്റെ സുഹൃത്തും നര്‍ത്തകിയുമായ ആലപ്പുഴ സ്വദേശിനിയെ മറ്റന്നാള്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ ഭര്‍ത്താവ് ഖത്തറില്‍നിന്നു നല്‍കിയ ക്വട്ടേഷനാണു രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന സംശയത്തെ തുടർന്ന് നര്‍ത്തകിയുടെ ഭര്‍ത്താവിനെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചു.
അക്രമിസംഘം ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ കായംകുളം സ്വദേശിയെ ചോദ്യംചെയ്‌തശേഷം വിട്ടയച്ചു. വാടകയ്‌ക്കു നല്‍കിയ കാർ പലരിലൂടെ കൈമറിഞ്ഞാണ് കൊലയാളി സംഘത്തിന്റെ പക്കലെത്തിയതെന്നു പോലീസിനു തെളിവു ലഭിച്ചു. കാര്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് വിദഗ്‌ധര്‍ക്കു കൈമാറി.
Post Your Comments