Latest NewsKeralaNews

ഒളിക്യാമറയിൽ കുടുങ്ങി ഭൂമാഫിയ ; മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറി

വയനാട് : വയനാട്ടിൽ സർക്കാർ ഭൂമി വിൽപ്പനയ്ക്ക്. സംഘത്തിലെ മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറിയാണെന്ന് തെളിഞ്ഞു. വില്പനയ്ക്കായി റവന്യൂ രേഖകൾ അട്ടിമറിക്കാൻ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടറാണെന്ന് വിവരം.

നാലര ഏക്കർ സർക്കാർ ഭൂമി തരം മാറ്റാൻ 20 ലക്ഷം രൂപ നൽകണമെന്നും അതിൽ 10 ലക്ഷം ഡെപ്യൂട്ടി കളക്‌ടർക്കും 10 ലക്ഷം സിപിഐ സെക്രട്ടറിക്കും നല്കണമെന്നും ഇടനിലക്കാരൻ അറിയിച്ചു. പണം വാങ്ങുന്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പതിഞ്ഞതോടെ സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. മാഫിയ സംഘത്തിലെ കൂടുതൽ കണ്ണികൾ തിരുവന്തപുരത്തുണ്ടെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button