വയനാട് : വയനാട്ടിൽ സർക്കാർ ഭൂമി വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ റവന്യൂ രേഖകൾ അട്ടിമറിക്കാൻ സഹായിച്ച ഡെപ്യൂട്ടി കളക്‌ടർക്ക് സസ്‌പെൻഷൻ. വയനാട് ഡെപ്യൂട്ടി കളക്‌ടർ സോമനാഥനെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ കളക്‌ടർക്ക് റവന്യൂ മന്ത്രി നിർദ്ദേശം നൽകി.
സ്ഥല വില്പനയ്ക്കായി റവന്യൂ രേഖകൾ അട്ടിമറിക്കാൻ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടറാണെന്ന് വിവരം ലഭിച്ചിരുന്നു. നാലര ഏക്കർ സർക്കാർ ഭൂമി തരം മാറ്റാൻ 20 ലക്ഷം രൂപ നൽകണമെന്നും അതിൽ 10 ലക്ഷം ഡെപ്യൂട്ടി കളക്‌ടർക്കും 10 ലക്ഷം സിപിഐ ജില്ലാ സെക്രട്ടറിക്കും നല്കണമെന്നും ഇടനിലക്കാരൻ അറിയിച്ചു. പണം വാങ്ങുന്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖൻ നടപടി സ്വീകരിച്ചത്.
Post Your Comments