മുംബൈ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ മൂന്ന് മോഡലുകള്‍ തിരികെ വിളിക്കുന്നു. ജനപ്രിയ മോഡലുകളായ ആക്ടിവ 125, ഏവിയേറ്റര്‍, ഗ്രേസിയ എന്നീ സ്കൂട്ടറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. സസ്പെന്‍ഷനില്‍ കണ്ടെത്തിയ തകരാണ് കാരണം.
ഈ വര്‍ഷം ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16-നും ഇടയില്‍ നിര്‍മിച്ച മൂന്നു മോഡലുകളിലെ 56,194 യൂണിറ്റാണ് തിരികെ വിളിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Post Your Comments