അബുദാബി: തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി യുഎഇ തൊഴില്‍ മന്ത്രാലയം താത്കാലികമായി നീട്ടിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധമാക്കിയ നടപടിയ്‌ക്കെതിരെ മുന്നേ പരാതികൾ ഉയർന്നിരുന്നു.
also read:അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിയത് ഒരു ദിവസം
ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം യുഎഇ തൊഴില്‍ മന്ത്രാലയം അറിയിച്ചത്. ഇക്കാര്യത്തിൽ ഈയൊരു നോട്ടീസ് ഉണ്ടാകുന്നത് വരെ എല്ലാ രാജ്യക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഇളവുണ്ടാകും. ഇന്ന് മുതല്‍ തസ്ജീല്‍ അടക്കം വിസാ സേവന കേന്ദ്രങ്ങളുടെയും ടൈപ്പിങ് സെന്ററുകളുടെയും കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷനും മാറ്റിയിട്ടുണ്ട്.
Post Your Comments