ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇറാഖില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യയിലേക്ക് തിരിച്ചത്.
മൃതദേഹങ്ങള്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുന്നതിനായി അമൃത്സര്‍, പാറ്റ്‌ന എന്നിവിടങ്ങളിലേക്ക് വി.കെ. സിംഗും സംഘവും യാത്രതിരിക്കും.
2014ല്‍ ഇറാഖില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് 20നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചത്. പഞ്ചാബ് സ്വദേശികളായ 39 പേര്‍ മൊസൂളിന് സമീപം ആരംഭിച്ച പദ്ധതിയില്‍ ജോലി ചെയ്യുന്നതിനാണ് ഇറാഖിലെത്തിയത്.
Post Your Comments