ഭുവനേശ്വര്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. മധ്യപ്രദേശില്‍ സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ ഏഴായി ഉയര്‍ന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ നാളെ രാവിലെ ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Read Also: മാലിന്യകുഴിയിലെ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീണ യുവാവിന് രക്ഷകരായി ദുബായ് പൊലീസ്
അതേസമയം പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ട് എന്നിവിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. രാജസ്ഥാനില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകൾ ഭാരത് ബന്ദ് ആഹ്വനം ചെയ്‌തത്.
Post Your Comments