കുവൈറ്റ്: കുവൈറ്റില്‍ അനധികൃത മദ്യഫാക്ടറി നടത്തിവരികയായിരുന്ന രണ്ട് ഇന്ത്യാക്കാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. അല്‍ ഖുറൈനിലെ അപ്പാര്‍ട്ട്മെന്‍രിലാണ് ഇവര്‍ മദ്യ നിര്‍മ്മാണം നടത്തിയിരുന്നത്. തുടര്‍ന്ന് ഇവരെ മുബാറക് അല്‍ കബീര്‍ പൊലീസ് പിടികൂടി.
വില്‍പ്പനയ്ക്കായുള്ള മദ്യവുമായി പോകുകയായിരുന്ന ഇവരില്‍ ഒരാളെ ആദ്യം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് 170 ഡ്രമ്മുകളും, വില്‍പ്പനയ്ക്ക് തയ്യാറാക്കിയ അനേകം മദ്യക്കുപ്പികളും പിടിച്ചെടുത്തത്. കൂട്ടാളിയായ പ്രവാസിയെയും ഇവിടെ നിന്നും പിടികൂടി.
Post Your Comments