Latest NewsNewsInternational

സമുദ്രത്തിലെ പ്ലാസ്റ്റിക്; മുന്നറിയിപ്പുമായി യു എന്‍ പരിസ്ഥിതി സംഘടന

മനാമ: താമസിയാതെ സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് കുന്നുകൂടും. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എറിക് സോളിഹാം സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

അദ്ദഹം ഗള്‍ഫ് മേഖലയിലെ വന്‍തോതിലുള്ള കടല്‍ മലിനീകരണത്തിെന്റ ഭവിഷ്യത്തുകളെ കുറിച്ചാണ് വിശദീകരിക്കുന്നത്. സമുദ്രം ശുചിയാക്കുന്നതിന്റെ ഭാഗമായുള്ള ‘യുനെപി’ന്റെ പദ്ധതിയില്‍ ബഹ്‌റൈനും ചേരുന്നതിന്റെ ഉടമ്പടി പത്രത്തിന്റെ ഒപ്പിടലിനായി രാജ്യത്ത് എത്തിയതായിരുന്നു എറിക്. ഇങ്ങനെപോയാല്‍ 2050 ഓടെ സമുദ്രത്തില്‍ പ്ലാസ്റ്റിക് കുന്നുകൂടുമെന്ന മുന്നറിയിപ്പും എറിക് മുന്നോട്ടുവെക്കുന്നു.

read also: കടലിനടിയിലെ വർണ്ണ കാഴ്ചകൾ കാണാനായി ചാടി; പക്ഷെ സംഭവിച്ചത് ഇതാണ്

എട്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് ആണ് ഓരോ വര്‍ഷവും കടലിലേക്ക് ഒഴുകിയെത്തുന്നത് എന്ന് ആഗോള കണക്കുകള്‍ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് പരിസ്ഥിതിയുടെയും സമുദ്ര ആവാസ വ്യവസ്ഥയുടെയും അന്തകനാണ്. മാത്രമല്ല മിഡില്‍ ഈസ്റ്റ്, പ്രത്യേകിച്ച്‌ ജിസിസി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിടുന്നതിന് കൂടുതല്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം മുതലാണ് സമുദ്ര മലിനീകരണത്തിനെതിരെയുള്ള ലോകവ്യാപകമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുനെപ് തുടക്കം കുറിച്ചത്. തങ്ങള്‍ ശക്തമായ സാമൂഹിക ബോധവത്കരണ പദ്ധതികളാണ് നടത്തുന്നത്. മലിനീകരണം മൂലം കടലിലെ 600 ഓളം സ്പിഷീസുകളുടെ അതിജീവനത്തിന് വെല്ലുവിളികള്‍ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button