ജിദ്ദ ; വാഹനാപകടം മലയാളി ഉൾപ്പടെ മൂന്നു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കോടി സ്വദേശി നിഖിലും,തമിഴ്നാട്ടുകാരായ രണ്ടു പേരുമാണ് മരിച്ചത്. ദക്ഷിണ സൗദിയിലെ നജ്റാനിന് സമീപം ഖമീസിൽ നിന്ന് നജ്റാനിലേക്കുള്ള വഴിയിൽ മറാത്ത് എന്ന സ്ഥലത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം പത്തിനായിരുന്നു അപകടം.
അൽമുതവ കോൺട്രാക്ടിങ് കമ്പനി ഡ്രൈവർ ആയ നിഖിൽ യാമ്പുവിൽ നിന്ന് നജ്റാനിലെയ്ക്ക് ചരക്കു കൊണ്ടുപോകവേ മലമ്പ്രദേശ റോഡിൽ ഇറക്കമുള്ള സ്ഥലത്തു ട്രെയിലറിന്റെ ബ്രേയ്ക്ക് നഷ്ടപ്പെടുകയും സമീപത്തെ ഒരു പലചരക്ക് കടയിൽ ചെന്നിടിക്കുകയുമായിരുന്നു. കടയിലെ ജോലിക്കാരായിരുന്നു മരിച്ച തമിഴ്നാട് സ്വദേശികൾ. ഇടിയുടെ ആഘാതത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.
നജ്റാൻ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. നിഖിലിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങിയതായി അയൽവാസി വിശ്വാസ് അറിയിച്ചു. മുമ്പ് സൗദിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം വിവാഹ ശേഷം ഒരു വർഷം മുമ്പാണ് വീണ്ടും തിരിച്ച് എത്തിയത്.
also read ; സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു
Post Your Comments