തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍സംഘം സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ പോയതിനാലാണ് പ്രത്യേകസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി. രാജേഷിനെ പരിചയമുള്ള വിദേശത്തെ സ്ത്രീയുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ക്വട്ടേഷന്‍ ഗള്‍ഫില്‍ നിന്നാണോയെന്ന് പോലീസ് ആദ്യം അന്വേഷിക്കാന്‍ ആരംഭിച്ചത്.
ഇതിന് പിന്നാലെയാണ് ക്വട്ടേഷന്‍ സംഘത്തിലുള്ളവരില്‍ ഗള്‍ഫില്‍ നിന്നെത്തിയവരുമുണ്ടെന്ന് പൊലീസിന് വ്യക്തമായത്. കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന നാലംഗ സംഘത്തിലെ രണ്ട് പേര്‍ക്കെതിരെയാണ് നോട്ടീസ്. രണ്ട് പേരും ഗള്‍ഫില്‍ നിന്ന് എത്തിയവരാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇവര്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. പ്രതികള്‍ വിമാനത്താവളം വഴി രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments