KeralaLatest NewsNews

സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത: കവർന്നത് യാത്രക്കാരന്റെ ജീവൻ

കൊച്ചി: ട്രിപ്പ് മുടങ്ങാതിരിക്കാൻ സ്വകാര്യ ബസ് ജീവനക്കാർ തളർന്നുവീണ ആളെ വഴിയിൽ ഇറക്കിവിട്ടത് ഒടുവിൽ കലാശിച്ചത് യാത്രക്കാരന്റെ മരണത്തിൽ. കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്. യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ അരമണിക്കൂറോളം ബസ് ഓടി. ശേഷം ഇയാളെ വഴിയിൽ ഇറക്കിവിട്ടു.

also read: സ്വകാര്യ ബസ് സമരം ഏറ്റവും ഗുണകരമായത് പോക്കറ്റടി സംഘത്തിന്

എംജി റോഡില്‍നിന്നും ആലുവയിലേക്കുളള സ്വകാര്യ ബസില്‍ കയറിയ വയനാട് സ്വദേശി ലക്ഷ്മണന്‍ ആണ് ഷേണായീസ് ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ബസില്‍ കുഴഞ്ഞു വീഴണത്. പിന്നീട് ഇയാള്‍ക്ക് അപസ്മാരമുണ്ടാവുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹയാത്രികര്‍ ആവശ്യപ്പെട്ടിട്ടും ട്രിപ്പ് മുടങ്ങുമെന്ന് കാരണം പറഞ്ഞ് ബസ് ജീവനക്കാര്‍ തയ്യാറായില്ല. ശേഷം ഇയാളെ വഴിയിൽ ഇറക്കുകയായിരുന്നു.

ഇയാളോടൊപ്പം സ്റ്റോപ്പിലിറങ്ങിയ യാത്രക്കാരന്‍ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് ജീവക്കാർക്കെതിരെ ലക്ഷ്മണന്റെ ബന്ധുക്കൾ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button