ArticleLatest NewsNerkazhchakalWriters' Corner

സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവയ്ക്കുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; ‘പീഡോഫീലിയ’ ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും വീണ്ടും!

നമ്മുടെ എല്ലാവരുടെയും പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം. സുഹൃത്തുക്കളുമായുള്ള ചാറ്റിങ്ങിനു ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയില്‍ കുംബത്തോടൊപ്പവും അല്ലാതെയും ഉള്ള ചിത്രങ്ങള്‍ നമ്മള്‍ പങ്കുവയ്ക്കാറുണ്ട്. അതില്‍ കൂടുതലും നമ്മള്‍ പങ്കുവയ്ക്കുന്നത് ഓമനത്തമുള്ള നമ്മുടെ കുഞ്ഞുങ്ങളുടെ ചിത്രമാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നമ്മള്‍ പങ്കുവയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടലോ? നമുക്ക് ചിന്തിക്കാന്‍ സാധിക്കുമോ… നമ്മുടെ പോന്നോമയായ കുഞ്ഞിനെകണ്ടു രതി വൈകൃതങ്ങളില്‍ ഏര്‍പ്പെടുന്ന ഞരമ്പുരോഗികള്‍.. എന്നാല്‍ ഇനി അമ്മമാര്‍ ജാഗ്രരാവുക. കാരണം മലയാള ടിവി–ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് പോലും അശ്ലീല പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും വോട്ടിങ് നടത്തുകയും ചെയ്യുന്ന ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും വീണ്ടും സജീവമായി തുടങ്ങി. ഇത്തരം ഫെയ്സ്ബുക്ക് പേജിന്റെ ഉടമകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു ജില്ലകളിലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്സോ കേസ് റജിസ്റ്റർ ചെയ്യണമെന്ന ശുപാർശയോടെ പൊലീസിനു കൈമാറി.

നേരത്തെ, പൊലീസ് നടപടി ശക്തമാക്കിയതിനെത്തുടർന്ന് നിർജീവമായ ‘പീഡോഫീലിയ’ ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും മറ്റുപേരുകളിൽ തിരിച്ചെത്തിയതിന്റെ സൂചനയാണു പുതിയ സംഭവം. താരങ്ങളുടെ പേജിലും വിവിധ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജിൽ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്. തെക്കൻ ജില്ലകളിലൊന്നിലെ ചൈൽഡ്‌ലൈനിൽ ലഭിച്ച രഹസ്യവിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ കൂടുതൽ കുട്ടികളുടെ ചിത്രങ്ങൾ അശ്ലീലച്ചുവയോടെ ഉപയോഗിച്ചതായി കണ്ടെത്തി.

തങ്ങളുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ഇരയാക്കുന്നവര്‍ ധാരാളമാണ്. അത്തരം പല സംഭവങ്ങളുംദിനം പ്രതി വാര്‍ത്തയാകുന്നുമുണ്ട്. അത്തരം ചൂഷണങ്ങളില്‍ ഒന്നാണ് ചിത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള രതി വൈകൃതം. ഇത്തരം വൈകൃതത്തെ മനശാസ്​ത്രം പീഡോഫീലിയ അഥവ പാരഫീലിയ എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ​ ‘ആവര്‍ത്തിച്ചും തീഷ്ണമായും 13 വയസ്സില്‍ താഴെയുള്ള കുട്ടികളോട് മുതിര്‍ന്ന വ്യക്തിക്കു തോന്നുന്ന ലൈംഗികാകര്‍ഷണമോ ലൈംഗിക വ്യവഹാരത്തെയോ’ പീഡോഫീലിയ എന്ന മാനസിക പ്രശ്​നമായി വിലയിരുത്തുന്നു. ലോകവ്യാപകമായി ഇത്തരം പ്രശ്​നങ്ങൾ കൂടുതലായി ഉയർന്നുവന്നതോടെ 2013ൽ പുറത്തിറക്കിയ അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷ​​​െൻറ ഡയഗ്​നോസ്​റ്റിസ്​ ആൻറ്​ സ്​റ്റാറ്റിസ്​റ്റിക്കൽ മാനുവല്‍ ഓഫ് മ​​െൻറൽ ഡിസോര്‍ഡേര്‍സിലാണ്​ ഇതൊരു മാനസിക പ്രശ്​നമായി വിലയിരുത്തിയിട്ടുള്ളത്​. കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെക്കുറിച്ച്​ വിശകലനം ചെയ്​തുനോക്കുകയാണെങ്കിൽ ഇവരിൽ പലർക്കും കടുത്തതോ ലഘുവായതോ ആയ മാനസിക വൈകല്യങ്ങൾ ഉള്ളതായി കാണാവുന്നതാണ്​. അതുകൊണ്ടുതന്നെ ചിത്രത്തിന് കിട്ടുന്ന ലൈക്കുകള്‍ മാത്രം നോക്കാതെ, സമൂഹ മാധ്യമങ്ങളില്‍ ഇടുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന് ചിന്തിക്കൂ.. മുന്‍കരുതലുകള്‍ എടുക്കൂ.

shortlink

Related Articles

Post Your Comments


Back to top button