ഗാസ: പ്രതിഷേധത്തിനിടെ നിരായുധനായി തിരിഞ്ഞോടുന്ന പലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം പിറകില്‍ നിന്ന് വെടിവെച്ച് കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി. ലാന്‍ഡ് ഡേ പ്രതിഷേധത്തിനിടെ 19കാരനായ അബ്ദുല്‍ഫത്താഹ് അബ്ദുല്‍നബി എന്നയാളെ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഇയാള്‍ മരണപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് മറ്റു പലസ്തീനികള്‍ക്കൊപ്പം ഓടുന്ന ഫത്താഹിന്റെ കൈയില്‍ ഒരു ടയര്‍ മാത്രമാണുള്ളത്. അതേ സമയം കെട്ടിച്ചമച്ചതും എഡിറ്റ് ചെയ്തതുമായ വീഡിയോകളാണ് പുറത്തിറങ്ങുന്നതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. ഗാസ അതിര്‍ത്തിയില്‍ പലസ്തീനികള്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ 17 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1400ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
2014ലെ ഗാസ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 1976ല്‍ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നതിനെതിരെ പ്രതിഷേധിച്ച ആറ് പലസ്തീനികളെ ഇസ്രായേല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മ്മയായാണ് ലാന്‍ഡ് ആചരിച്ചു വരുന്നത്.
Post Your Comments