Latest NewsKeralaNewsIndia

മുഖ്യമന്ത്രിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡല്‍ഹി: മികച്ച രീതിയിലുള്ള വികസനപദ്ധതികള്‍ നടപ്പാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രശംസ. കഴിഞ്ഞദിവസം ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍, അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ഗഡ്ഗരി സംഭാഷണം തുടങ്ങിയത്. ‘നന്ദി വിജയന്‍ സാര്‍, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തില്‍ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ സാധ്യമാവുന്നത്” -ഗഡ്കരി പറഞ്ഞു.

also read:മുഖ്യമന്ത്രി പിണറായി വിജയൻ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിലെ വികാസങ്ങൾക്കായി സർക്കാർ സ്വീകരിച്ചു വരുന്ന നിലപാടുകളെ ഗഡ്കരി പിന്തുണച്ചു. കൊച്ചി ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു ഭൂമിയേറ്റെടുത്തതും പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി എടുത്തു പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സഹായം എന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button