Latest NewsIndiaNews

ഐഎസ് വധിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കേന്ദ്രസംഘം ഉടൻ മടങ്ങും

ന്യൂഡല്‍ഹി: ഐഎസ് വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടൻ നാട്ടിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ ഏറ്റുവാങ്ങി തിങ്കളാഴ്ച മടങ്ങുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

read also: ഐഎസ് കൊലപ്പെടുത്തിയ ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രമന്ത്രി ഇറാഖിലേക്ക്

ഇന്ത്യന്‍ സംഘം 39 മൃതദേഹങ്ങളില്‍ 38 എണ്ണമാണ് ഏറ്റുവാങ്ങുക. പോസ്റ്റുമോര്‍ട്ടം നടപടികള്‍ എല്ലാം പൂര്‍ത്തികരിച്ചു കഴിഞ്ഞുവെന്നാണ് ദേശീയ മാധ്യങ്ങളുടെ റിപ്പോര്‍ട്ട്. ഒരാളുടെ മൃതതദേഹം ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും.

മൃതദേഹങ്ങള്‍ കൈമാറുന്നതിനുള്ള നിയമനടപടികള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഇറാഖിലെ മൊസൂളില്‍ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ഇന്ത്യന്‍ സംഘം അമൃത്സര്‍, പഞ്ചാബ്, പാറ്റ്‌ന എന്നീ സ്ഥലങ്ങളിലെ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button