Latest NewsIndiaNews

അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ്; പിന്നീട് സംഭവിച്ചതിങ്ങനെ

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് കാട്ടിലേക്കോടി കുരങ്ങ്. ഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് 16 ദിവസം പ്രായമുള്ള കുഞ്ഞുമായി കുരങ്ങ് കാട്ടിലേക്കോടി മറഞ്ഞത്. കുട്ടിക്കുവേണ്ടി കാട്ടില്‍ വ്യാപകതിരച്ചില്‍ നടന്നുവരികയാണ്.

കുട്ടിയെ കുരങ്ങ് എടുത്തോടുന്നതുകണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് കാട്ടില്‍ തിരച്ചില്‍ നടത്തുന്നത്.

വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button