കുവൈറ്റ് സിറ്റി: ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ നിരവധിപേർ മരിച്ചു. കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ച് ഞായറാഴ്ച ഉച്ചക്ക് ശേഷം ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്ബനിയുടെയും, ഹെയ്‌സ്‌കോ കമ്ബനിയുടെയും തൊഴിലാളികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് ഡ്രില്ലിങ് കമ്ബനിയിലെ 15 പേരും, ഹെയെസ്‌കോയിലെ രണ്ടു പേരും മരിച്ചെന്നാണ് റിപ്പോർട്ട്.
മരിച്ച തൊഴിലാളികളില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ടതായാണു സൂചന. മറ്റുള്ളവര്‍ പാകിസ്ഥാന്‍, ഈജിപ്ത് സ്വദേശികളാണ്. ഹെലികോപ്റ്റര്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിവായിട്ടില്ല.
ALSO READ ;ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധു മുങ്ങി; അനാഥമായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് ഇങ്ങനെ
Post Your Comments