കൊൽക്കത്ത ; കടുത്ത പോരാട്ടത്തിനൊടുവിൽ സന്തോഷ് ട്രോഫി കിരീടം ചൂടി കേരളം. സാള്‍ട്ട് ലേക്കില്‍ നടന്ന കലാശ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ അവരുടെ നാട്ടിൽ വെച്ച് തന്നെ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ 4-2ന് പരാജയപ്പെടുത്തിയാണ് കേരളം ആറാം കിരീടം സ്വന്തമാക്കിയത്. ബംഗാളിന്റെ ആദ്യത്തെ രണ്ടു കിക്കുകളും തടഞ്ഞ ഗോളി മിഥുനാണ് വിജയശിൽപി.
19 -ാം മിനിട്ടില്‍ ജിതിന്റെ ഗോളിലൂടെ കേരളം മുന്നിലെത്തി.68-ാം മിനിട്ടില്‍ ജിതേന്‍ മുര്‍മുവിന്റെ ഗോളിലൂടെ ബംഗാള്‍ സമനില പിടിച്ചു. തുടര്‍ന്ന്‍ ധികസമയത്തിന്റെ 27-ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ ബിപിന്‍ തോമസ് കേരളത്തിന് ഗോള്‍ നേടിയപ്പോള്‍ ബംഗാളിന് വേണ്ടി തിര്‍താങ്കര്‍ തിരിച്ചടിച്ചു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
13 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന കിരീടം കേരളം തിരിച്ചുപിടിക്കുന്നത്. 2005ലാണ് കേരളം ഇതിന് മുന്പ് ജേതാക്കളായത്. പിന്നീട് 2013 ല്‍ കൊച്ചിയില്‍ വച്ച് നടന്നപ്പോള്‍ ഫൈനലിലെത്തിയെങ്കിലും ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു.
ഇതിനു മുന്പ് 1994ല്‍ കട്ടക്കില്‍ വച്ചാണ് കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തെ കീഴടക്കി ബംഗാള്‍ കിരീടമണിഞ്ഞു.
Also read ;താമസിയാതെ സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് കുന്നുകൂടും; മുന്നറിയിപ്പുമായി യു എന്‍ പരിസ്ഥിതി സംഘടന
Post Your Comments