കൊച്ചി: വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റേയും സംഘടനയുടേയും നിലപാട് പ്രഖ്യാപിച്ച് നഴ്‌സിംഗ് അസോസിയേഷന്‍ ദേശിയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ. ചെങ്ങന്നൂരില്‍ എന്താ യുഎന്‍എക്ക് കാര്യം എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് ജാസ്മിന്‍ ഷാ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍ക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുന്നവര്‍ക്കാണ് ചെങ്ങന്നൂരില്‍ പിന്തുണ നല്‍കുകയെന്നും, ശമ്പള പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം ഏപ്രില്‍ 20 നുളളില്‍ ഇറങ്ങിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ആരംഭിക്കുമന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കുന്നു.
നഴ്‌സുമാരുട ശമ്പളക്കാര്യത്തില്‍ മുഖ്യമന്ത്രിയടക്കം തന്ന വാക്ക് മാര്‍ച്ച് 31 നുള്ളില്‍ വിജ്ഞാപനമിറക്കും എന്നതായിരുന്നു. അതിന്റെ നടപടി ക്രമങ്ങള്‍ നടന്നു വരുമ്പോഴാണ് ബഹു.ഹൈക്കോടതി വിജ്ഞാപനത്തിന് സ്റ്റേ നല്‍കിയത്. മുഖ്യമന്ത്രിയുടെ വാക്കിന് വിപരീതമായാണ് സര്‍ക്കാക്കാര്‍ അറ്റോര്‍ണി കോടതിയില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയും യുഎന്‍;എ ഒഴികെ കേസില്‍ കക്ഷി ചേര്‍ന്നവര്‍ അതിനെ പിന്തുണച്ചപ്പോള്‍ ചര്‍ച്ചക്കായി കോടതി സമയമനുവദിച്ചത്. ആ ചര്‍ച്ചയുടെ പരാജയ റിപ്പോര്‍ട്ട് ഹൈക്കോടതി 03.04.18 ന് വാദം കേള്‍ക്കും. അന്ന് സ്റ്റേ മറികടക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു. യുഎന്‍എയോടൊപ്പം സര്‍ക്കാര്‍ അഭിഭാഷകനും സ്റ്റേ വെക്കേറ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും എന്നാണ് ഞങ്ങള്‍ക്ക് ലേബര്‍; കമ്മീഷണര്‍ തന്ന ഉറപ്പ്.
ഏപ്രില്‍; 8 ന് ചെങ്ങന്നൂര്‍ കണ്‍വെന്‍ഷന്‍ യഥാര്‍ത്ഥത്തില്‍ സമര പ്രഖ്യാപനത്തിന്റെ തുടക്കമാവും. ഏപ്രില്‍ 10നാണ് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ യോഗം, അന്ന് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയാല്‍ 5 ദിവസം വിജ്ഞാപനം ഇറക്കാന്‍ സമയം വേണം. നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായി കഴിഞ്ഞ ശേഷം മാര്‍ച്ച് 19, 28 തീയ്യതികളില്‍ അഡൈ്വസറി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ആയതിനാല്‍ മറ്റു താല്‍പ്പര്യങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഏപ്രില്‍ 10ന് അവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും കഴിയും. അത് കൊണ്ടാണ് ഏപ്രില്‍ ; 15 മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.5 ദിവസം കൂടി അധിക സമയം അനുവദിച്ച് സാങ്കേതികമായ എന്തെങ്കിലും തടസ്സങ്ങള്‍ വരുകയാണെങ്കില്‍ അതിനെപ്പറ്റി മുടന്തന്‍ ന്യായങ്ങള്‍ പറയേണ്ട എന്ന് കരുതിയാണത്. ഏപ്രില്‍ 20 ന് ശേഷം അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതെന്നും ജാസ്മിഷാ പറയുന്നു
Post Your Comments