![](/wp-content/uploads/2018/04/mohan-bagan.png)
കൊല്‍ക്കത്ത: ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിനു തീപിടിച്ചു. താരങ്ങള്‍ അദ്ഭുതകരമായി രക്ഷപെട്ടു. മോഹന്‍ ബഗാന് താരങ്ങള്‍ സഞ്ചരിച്ച ബസ്സിനാണ് തീ പിടിച്ചത്. ശനിയാഴ്ച രാവിലെ 11.30 ന് കലിംഗ സ്റ്റേഡിയത്തില്‍ പരിശീലനത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
ബസിനുള്ളില്‍ എയര്‍ കണ്ടീഷണിംഗ് സംവിധാനം പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച സൂപ്പര്‍ കപ്പില്‍ ചര്‍ച്ചില്‍ ബ്രദേഴ്സുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനു ശേഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന താരങ്ങളെ സംഭവത്തിനു ശേഷം മറ്റൊരു ബസില്‍ ഹോട്ടലില്‍ എത്തിച്ചു.
Post Your Comments