Latest NewsArticleNews StoryNerkazhchakal

എല്ലാ സർക്കാർ ഓഫീസുകളുടെ മുന്നിലും വേണ്ടത് ഇത് തന്നെയല്ലേ!

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ്‌ ഇത്. ഇടുക്കി വെള്ളത്തൂവൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രത്യക്ഷപ്പെട്ട ബാനർ ആണ് സംഭവം. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്… ധൈര്യമായി കടന്നുവരൂ.. ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങൂ.. സര്‍ എന്ന് വിളിക്കാതിരിക്കൂ.. അവര്‍ നമ്മുടെ സേവകര്‍ മാത്രമാണ്. ഒരു സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ ഇങ്ങനെ ഒരു ബാനര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്താണ് പൊതു ജനം ചിന്തിക്കേണ്ടത്. ഓരോ വ്യക്തിയും ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ തന്നെയല്ലേ ഇതില്‍ ഉള്ളത്.

പല ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറി ഇറങ്ങാത്തവര്‍ ചുരുക്കമാണ്. ജാതി, വരുമാനം എന്നു തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനായി കയറി ഇറങ്ങിയാല്‍ ഒരു ദിവസം പോക്കാ.. അവിടെ കൊടുക്ക് ഇവിടെ കൊടുക്ക് എന്ന് പറഞ്ഞ് തട്ടിക്കളിക്കുകയും അതില്ല ഇതില്ല എന്ന് പറഞ്ഞു കാലിലെ ചെരുപ്പ് തേയുന്നതുവരെ നടത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുടെ ഇടമാണ് സര്‍ക്കാര്‍ ഒഫീസുകള്‍. എന്നാല്‍ മാന്യമായ പെരുമാറ്റവും സഹായ മനസ്ഥിതിയും കൊണ്ട് തന്റെ ജോലി കൃത്യമായി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇല്ല എന്നല്ല. നൂറില്‍ ഒരു ശതമാനം അത്തരക്കാര്‍ ഉള്ളപ്പോള്‍ ബാക്കി തൊണ്ണൂറ്റിയൊന്‍പത് ശതമാനവും ആവശ്യക്കാരെ നടത്തിക്കുന്നത് തന്റെ അവകാശമെന്ന് കണക്കാക്കുന്നവരാണ്‌. അതില്‍ നിന്നും ഒരു മോചനം നേടാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കം. ഈ ആഗ്രഹങ്ങള്‍ നടത്താന്‍ ഉള്ള ചെറിയ ശ്രമമാണ് ഈ ബാനര്‍.

ജനങ്ങളുടെ ആവശ്യങ്ങള്‍ നടത്തി തരാന്‍ സര്‍ക്കാര്‍ ചിലവില്‍ ഇരിക്കുന്ന ജോലിക്കാര്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍. സർക്കാർ ജീവനക്കാരൻ ജനങ്ങൾക്ക്‌ വേണ്ടി സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിയിൽ സേവനങ്ങൾ നൽകണമെന്നതാണ് നിയമം. . അത് മനസില്ലാക്കാതെ അധികാരം കളിക്കുകയാണ് ഇവര്‍ ചെയ്യന്നത്. അതിനു പിന്നില്‍ ഉള്ളത് നമ്മള്‍ അവരോടു കാണിക്കുന്ന അമിത വിനയവും ബഹുമാനവുമാണ്. അത് അര്‍ഹിക്കുന്നവര്‍ക്ക് കൊടുത്താല്‍ പോരെ. വീടിന്റെ പട്ടയം, കരം തീര്‍ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ നടത്താത്തതിന്റെ പേരില്‍ പല വില്ലേജ് ഓഫീസിലും ആവശ്യക്കാരുടെ ആത്മഹത്യാ ഭീഷണിയും ഓഫീസ് കത്തിക്കല്‍ പ്രതിഷേധവും നടന്നത് ഓര്‍ക്കുന്നുണ്ടാവും. അതെല്ലാം ഈ അധികാര മനോഭാവത്തിനോടുള്ള സഹിക്കാന്‍ കഴിയാത്ത എതിര്‍പ്പില്‍ നിന്നും ഉണ്ടായതാണ്. ഇത്തരം ഒരു അവസ്ഥയില്‍ നിന്നുമാണ് ഈ ബാനര്‍ ഉണ്ടായതെന്ന് പറയാം. ഇനിയും പല സാമുവല്‍മാരും ജോയിമാരും ഉണ്ടാകാതിരിക്കാന്‍ ഉള്ള ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button