തിരുവനന്തപുരം•ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷെ, എന്നെ അവളുടെ വരുതിയിൽ ആക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട… ക്യാന്‍സര്‍ ബാധിതനായ തിരുവനന്തപുരം സ്വദേശിയായ നന്ദു എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. അടുത്തിടെയാണ് നന്ദുവിന് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച മുതല്‍ നന്ദുവിന് കീമോതെറാപ്പി തുടങ്ങുകയാണ്.
ഒരുപാടുപേര്‍ അസുഖവിവരം അറിഞ്ഞ് വിളിക്കുന്നുണ്ട്. ഓരോരുത്തരോടും വിശദീകരിക്കാന്‍ ഉള്ള മടികൊണ്ടാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടുന്നതെന്നും നന്ദു പറയുന്നു.
” ഇതിനെ മഹാരോഗം എന്നൊന്നും വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല…
ചെറിയൊരു ജലദോഷം വന്ന ലഘവം മാത്രമേ ഞാൻ ഇതിന് നല്കുന്നുള്ളൂ…”- നന്ദു പറയുന്നു.
പക്ഷേ കാർന്നു തിന്നുന്ന വേദന ഇടക്ക് കണ്ണുനീർ സമ്മാനിക്കുന്നുണ്ട്. അത് സാരമില്ല. തനിക്ക് വേണ്ടത് എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ മാത്രമാണെന്നും നന്ദു കുറിക്കുന്നു.
ഇങ്ങനെയൊരു അസുഖം ഭാവിയിൽ ആർക്ക് വേണമെങ്കിലും വരാം…
അന്ന് തളരരുത്…ഒരു പ്രചോദനം കൂടി ആകട്ടെ ഈ പോസ്റ്റ് എന്ന് പറഞ്ഞാണ് നന്ദു പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം കാണാം
ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…
പക്ഷേ എന്നെ അവളുടെ വരുതിയിൽ അക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട…
അതിനെ മഹാരോഗം എന്നൊന്നും വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല…
ചെറിയൊരു ജലദോഷം വന്ന ലഘവം മാത്രമേ ഞാൻ ഇതിന് നല്കുന്നുള്ളൂ…
രോഗം ആർക്കും എപ്പോഴും വരാം..അത് ശരീരത്തിന്റെ ഒരവസ്ഥ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു…
പക്ഷേ കാർന്നു തിന്നുന്ന വേദന ഇടക്ക് കണ്ണുനീർ സമ്മാനിക്കുന്നുണ്ട്…
അത് സാരമില്ല…
ഈ ചൊവ്വാഴ്ച എന്റെ കീമോ തുടങ്ങുകയാണ്…
ഒരുപാട് പേർ അസുഖവിവരം അറിഞ്ഞു വിളിക്കുന്നുണ്ട്..ഓരോരുത്തരോടും പറയാൻ മടിച്ചാണ് ഈ പോസ്റ്റ് ഇടാമെന്ന് കരുതിയത് !!
എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാർത്ഥനകൾ മാത്രമാണ്…
ഇതിനൊന്നും എന്നെ സ്വാധീനിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചുതന്നെ വിശ്വസിക്കുന്നു…
എനിക്ക് പൂർണ്ണമായും ഊർജ്ജം നൽകുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദിയുണ്ട്…
നിങ്ങളുടെ പ്രാർത്ഥനകൾ മാത്രം മതി എനിക്ക്…
പൂർവ്വാധികം ശക്തിയോടെ തന്നെ ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും…
എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ പ്രാർത്ഥനകൾ ഒരു സുരക്ഷാ വലയം എന്നിൽ തീർക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു…
NB : ഒന്നും ഒന്നിന്റെയും അവസാനമല്ല…
ഇങ്ങനെയൊരു അസുഖം ഭാവിയിൽ ആർക്ക് വേണമെങ്കിലും വരാം…
അന്ന് തളരരുത്…ഒരു പ്രചോദനം കൂടി ആകട്ടെ ഈ പോസ്റ്റ്…
നിങ്ങളുടെ നന്ദൂസ്…
Post Your Comments