കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ സെന്‍സറും അലാറവും പ്രവർത്തനരഹിതമായിട്ട് നാളുകളേറെയായി. സാധാരണയായി അമ്മതൊട്ടിലിനു മുന്നില്‍ എത്തുമ്ബോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ചു വാതില്‍ തനിയെ തുറക്കുകയും കുഞ്ഞിനെ കിടത്തി നിശ്ചിത സമയം കഴിയുമ്ബോള്‍ അത്യാഹിത വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും സ്ഥാപിച്ചിരിക്കുന്ന അലാറം മുഴങ്ങുകയുമാണു ചെയ്യുന്നത്.
ഇന്നലെ കുഞ്ഞിനെ ഉപേക്ഷിക്കാൻ വാതിലിന് മുന്നിൽ എത്തിയിട്ടും വാതിൽ തുറന്നില്ല. തുടർന്ന് കുഞ്ഞിനെ അമ്മ വരാന്തയിൽ ഉപേക്ഷിച്ച് മടങ്ങി. തെരുനായ ശല്യം രൂക്ഷമായ പരിസരത്താണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് മടങ്ങിയത്. പുലര്‍ച്ചെ അഞ്ചോടെയാണു അമ്മതൊട്ടിലിന്റെ വരാന്തയില്‍ നിന്നും അധികൃതർ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
also read:അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ്
കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യത്തില്‍ ജില്ലാ ജനറല്‍ ആശുപത്രിയിലെ അമ്മതൊട്ടിലിന്റെ തകരാര്‍ അടിയന്തരമായി പരിഹരിച്ചു. ഇന്നലെ വൈകുന്നേരത്തോടയാണു അമ്മതൊട്ടിലിലെ സെന്‍സറിന്റെയും അലാറത്തിന്റെ തകരാര്‍ ശിശുക്ഷേമ സമിതി അധികൃതര്‍ പരിഹരിച്ചത്.
ആശുപത്രിയില്‍ ശിശുപരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണു കുഞ്ഞ് ഇപ്പോൾ കഴിയുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമേ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു കുഞ്ഞിനെ കൈമാറുകയോള്ളു. 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച അമ്മതൊട്ടിലില്‍ ലഭിക്കുന്ന 23-മത്തെ കുട്ടിയാണിത്.
Post Your Comments