ദുബായ് : ദുബായിലെ 19 തസ്തികകളിലേക്കുള്ള വീസ ലഭിക്കാൻ ഇനി പുതിയ മാർഗം. താമസകുടിയേറ്റ വകുപ്പിലേക്കുള്ള സേവനങ്ങളാണ് ഇനി തസ്ഹീല്‍ സെന്‍റര്‍ വഴി ലഭ്യമാകുന്നത്. ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതടക്കമുള്ള എട്ടു വിഭാഗം സേവനങ്ങളാണ് തസ്ഹീല്‍ കേന്ദ്രങ്ങള്‍ വഴിയാക്കിയത്.
വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പില്‍ നൽകുന്ന 19 തസ്തികകളിലേക്കുള്ള വീസയ്ക്കായി ഇന്നുമുതല്‍ തസ്ഹീൽ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വീട്ടുജോലിക്കാർ, ഡ്രൈവർ, പാറാവുകാര്‍, പാചകക്കാര്‍ എന്നിവര്‍ക്ക് പുറമെ പരിപാലകൻ, ആയമാർ, ഉദ്യാനപാലകർ, ഹോംനേഴ്സ് തുടങ്ങി വീട്ടുജോലിയുമായി ബന്ധപ്പെട്ട വീസകള്‍ക്കെല്ലാം തസ്ഹീല്‍ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്.
ട്യൂഷൻ ടീച്ചർ, പ്രാപ്പിടിയന്‍ പരിശീലകൻ, പ്രത്യേക പരിശീലകൻ, സ്വകാര്യ ഗാർഹിക എന്‍ജിനീയർ, ലേബർ എന്നീ തസ്തികകളിലേക്കുള്ള വീസാ നടപടികളും തസ്ഹീലിലേക്ക് മാറ്റി. എമിറേറ്റില തസ്ഹീല്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ മര്‍മൂമിലെയും ഹത്തയിലെയും രണ്ടു ടൈപ്പിങ് സെന്‍ററുകളിലും ഈ സേവനം ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങളുടെ വീസാ സേവന പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ മന്ത്രാലയം നേരിട്ട് നിരീക്ഷിക്കും. സേവനത്തിന് എത്തുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണം. ഇടപാട് പൂര്‍ത്തിയായാല്‍ വിവരം എസ്.എം.എസ്, ഇമെയില്‍ വഴി അപേക്ഷകനെ അറിയിക്കും. മന്ത്രാലയ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി ഗാര്‍ഹിക വീസാ സേവനങ്ങള്‍ വൈകാതെ തദ്ബീര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Post Your Comments