യാത്ര പ്രേമികളാണ് നമ്മളില്‍ പലരും. ഒരു ദിവസമെങ്കിലും ജോലി ഭാരവും മറ്റ് മാനസിക സമ്മര്‍ദങ്ങളും മറന്ന് യാത്ര ചെയ്യണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. യുഎഇയില്‍ ഈഫല്‍ ടവര്‍, ബുര്‍ജ് ഖലീഫ, ഗോള്‍ഡന് ഗേറ്റ് ബ്രിഡ്ജ് എന്നിവിടങ്ങളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. എന്നാല്‍ ഇവയൊന്നുമല്ലാതെ മറ്റ് നിരവധി സ്ഥലങ്ങളുണ്ട് വിസയില്ലാതെ ഇന്ത്യക്കാര്‍ക്കും ഫിലിപീനോകാര്‍ക്കും പാക്കിസ്ഥാന്‍കാര്‍ക്കും സന്ദര്‍ശിക്കാവുന്നത്. ഇത്തരത്തില്‍ മനോഹരമായ അഞ്ച് സ്ഥലങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സാള്‍ട്ട് ഹോട്ടല്‍
ബൊലിവിയയിലെ സലാര്‍ ദെ ഉയുനിയിലാണ് സാള്‍ട്ട് ഹോട്ടലുള്ളത്. സാള്‍ട്ട് ഫ്‌ളാറ്റ് എന്നാണ് ഈ ഹോട്ടല്‍ അറിയപ്പെടുന്നത്. എല്ലായിടത്തും മണ്‍തരികളാണിവിടെ. ഫര്‍ണീച്ചറും മറ്റെല്ലാം മണല്‍ തരികളിലാണ്. വളരെ നവ്യമായ അനുഭവം പങ്കുവയ്ക്കുന്ന ഈ സ്ഥലം ഇന്ത്യക്കാര്‍ക്കും ഫിലിപ്പിയന്‍സിനും വിസയില്ലാതെ സന്ദര്‍ശിക്കാവുന്നതാണ്.
വാധൂ ദ്വീപ്
ഇന്ത്യക്കാര്‍ക്കും ഫിലിപ്പിയന്‍സിനും അതുപോലെ തന്നെ പാക്കിസ്ഥാന്‍ കാര്‍ക്കും വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് വാധൂ ഐലന്‍ഡ് അധവാ വാധൂ ദ്വീപ്. രാത്രിയിലാണ് ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനാവുക. തിരയില്‍ തെളിയുന്ന ലൈറ്റുകള്‍ പോലെ ആകാശത്തെ നക്ഷത്രങ്ങള്‍ മിന്നി തെളിയും.
പൈന്‍ ഓഫ് ജാര്‍സ്
ലോവോസിലെ ക്‌സിയിംഗ് ഖുവാംഗിലാണ പ്ലെന്‍ ഓഫ് ജാര്‍സ് സ്ഥിതിചെയ്യുന്നത്. ജാറുകള്‍ പോലുള്ള കല്ലുകളാല്‍ നിറഞ്ഞതാണ് ഇവിടം. ഇന്ത്യക്കാര്‍ക്കും ഫിലിപ്പിയന്‍സിനുമാണ് ഇവിടേക്ക് ഫ്രീ വിസയില്‍ എത്താനാകുന്നത്. 500 ബിസി എഡി 200 എന്നീ സമയത്തെ പുരാതന കല്ലുകളാണ് ഇതെന്നാണ് വിലയിരുത്തല്‍.
ടു സുവ ഓഷ്യന്‍ ട്രെഞ്ച്
സമോവയിലാണ് ടു സുവ ഓഷ്യന്‍ ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്. 100 അടി താഴ്ചയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മൂന്ന് രാജ്യക്കാര്‍ക്കും ഫ്രീ വിസയില്‍ ഇവിടം സന്ദര്‍ശിക്കാം. മുകളില്‍ നിന്നും നോക്കുമ്പോള്‍ അതി മനോഹരമായ കാഴ്ചയാണ് ഇവിടം സമ്മാനിക്കുന്നത്.
കെലിമുതു
ഇന്തോനേഷ്യയിലാണ് കെലിമുതുഎന്ന സ്ഥലം. ഇന്ത്യക്കാര്‍ക്കും ഫിലിപ്പിയന്‍സിനും വിസയില്ലാതെ ഇവിടെ സന്ദര്‍ശിക്കാം. മൂന്ന് കളറില്‍ മൂന്ന് തടാകങ്ങളാണ് ഈ മലയെ ചുറ്റിയുള്ളത്. ഒന്നു നീല മറ്റൊന്ന് പച്ച പിന്നീടൊന്നുള്ളത് ചുവപ്പ് കളറാണ്.
Post Your Comments