തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്. സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ട്രേഡ് യൂനിയന്‍ സംഘടനകള്‍ സംയുക്തമായി പണിമുടക്ക് ആഹ്വാനം ചെയ്തത്. ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍, കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ സര്‍വിസ്, അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. കെ.എസ്.ആര്.ടി.സി ബസുകളും ഓടില്ല. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും പണിമുടക്കും. തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് സംസ്ഥാനത്താകെ പ്രദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടക്കും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, കെ.ടി.യു.സി (എം), കെ.ടി.യു.സി (ജെ), ഐ.എന്‍.എല്‍.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എന്‍.എല്‍.ഒ, ഐ.ടി.യു.സി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ബി.എം.എസ് പങ്കെടുക്കില്ല.
Post Your Comments