ശ്രീനഗര്‍: മൂന്നിടത്തുണ്ടായ വെടിവയ്പുകളില്‍ രണ്ടു സൈനികര്‍ക്കു വീരമൃത്യു. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. രണ്ടു ജവാന്മാര്‍ ഷോപിയാനില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ ഇവിടെ ഗ്രാമീണരില്‍ ചിലരെ മറയാക്കിയാണു വെടിവച്ചത്. ഷോപിയാനില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഏഴു പേരും പ്രദേശവാസികളാണെന്നും ഡിജിപി എസ്.പി. വൈദ് പറഞ്ഞു. അനന്ത്‌നാഗിലെയും ഷോപിയാനിലെയും സൈനിക നടപടികള്‍ അവസാനിച്ചു. എങ്കിലും സുരക്ഷാസേന പരിശോധന തുടരുന്നുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ മേഖലയില്‍ നിരോധിച്ചിരിക്കുകയാണ്.
read also: ഇന്ത്യന്‍ സേനയുടെ ഓള്‍-ഔട്ട് 2വിന്റെ ലക്ഷ്യം ജമ്മൂ കാശ്മീരിലെ കൊടും ഭീകരര്‍
അതിനിടെ സുരക്ഷാസേന 11 ഭീകരരെ വധിച്ചതായാണു വിവരം. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. അനന്ത്‌നാഗില്‍ ഭീകരരില്‍ ഒരാള്‍ കീഴടങ്ങി. 2010-11 ന് ശേഷം കശ്മീരില്‍ ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ ഭീകരവിരുദ്ധ പോരാട്ടമായാണ് ഈ സൈനികനടപടി വിലയിരുത്തപ്പെടുന്നത്. കശ്മീര്‍ താഴ്വരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വന്ന ‘കമാന്‍ഡര്‍മാരായ’ സീനത്ത് ഉല്‍ ഇസ്ലാം, സുബൈര്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
Post Your Comments