Latest NewsKeralaNews

ഈ റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് ഇ​നി സൗ​ജ​ന്യ റേ​ഷ​നി​ല്ല

തി​രു​വ​ന​ന്ത​പു​രം: 1.29 കോ​ടി പേ​ര്‍​ക്ക്​ ഇ​നി സൗ​ജ​ന്യ റേ​ഷ​നി​ല്ല. കേ​ന്ദ്ര ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​പ്ര​കാ​രം റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് വേ​ത​ന പാ​ക്കേ​ജ് ന​ട​പ്പാ​കു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ് 29,06,709 മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ളി​ല്‍​പ്പെ​ട്ട​വ​രെ ഒ​റ്റ​യ​ടി​ക്ക് പു​റ​ത്താ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ (പി​ങ്ക് റേ​ഷ​ന്‍ കാ​ര്‍​ഡ്) ഓ​രോ അം​ഗ​ത്തി​നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കുന്ന നാ​ല് കി​ലോ അ​രി​ക്കും ഒ​രു കി​ലോ ഗോ​ത​മ്പി​നും ഇ​നി അ​ഞ്ചു രൂ​പ ന​ല്‍ക​ണം. കാ​ര്‍​ഡി​ല്‍ നാ​ല് അം​ഗ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ 20 രൂ​പ ന​ല്‍​കണം. സൗ​ജ​ന്യ റേ​ഷ​ന് അ​ര്‍​ഹ​ത​യു​ള്ള​ത് 5,95,800 അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന വി​ഭാ​ഗം (മ​ഞ്ഞ കാ​ര്‍ഡു​ട​മ​ക​ള്‍) മാ​ത്ര​മാ​യി​രി​ക്കും.

ഇ​വ​ര്‍​ക്ക് കാ​ര്‍​ഡ് ഒ​ന്നി​ന് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. നീ​ല കാ​ര്‍​ഡി​ലെ ഒാ​രോ അം​ഗ​ത്തി​നും ര​ണ്ട് കി​ലോ അ​രി കി​ലോ​ഗ്രാ​മി​ന് ര​ണ്ട് രൂ​പ​ക്കാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്. ഇ​ത് കി​ലോ​ക്ക് മൂ​ന്നാ​കും.

റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ ഇ-​പോ​സ് (ഇ​ല​ക്‌ട്രോ​ണി​ക് പോ​യ​ന്‍​റ് ഓ​ഫ് സെ​യി​ല്‍) യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തോ​ടെ കൈ​കാ​ര്യ ചെ​ല​വാ​യി അ​രി​ക്കും ഗോ​തമ്പിനും കി​ലോ​ക്ക് ഒ​രു രൂ​പ അ​ധി​കം ഈ​ടാ​ക്കും. 15 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന ആ​ട്ട​ക്ക്​16 രൂ​പ ആ​കും. ഒ​രു രൂ​പ​യു​ടെ അ​ധി​ക വ​ര്‍​ധ​ന വ​ഴി 117.4 കോ​ടി​യാ​ണ് ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍ക്ക് പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 16,000 രൂ​പ ക​മ്മീ​ഷ​ന്‍ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ല്‍ 349.5 കോ​ടി​യു​ടെ വേ​ത​ന പാ​ക്കേ​ജി​നാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ- ​പോ​സ് യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തോ​ടെ വെ​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ അ​രി​ക്ക് 9.90 രൂ​പ​യും ഗോ​ത​മ്പി​ന് 7.90 രൂ​പ​യും ന​ല്‍​ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button