ജയ്പുര്‍: മുൻ ഭർത്താവിനു നേരെ യുവതിയുടെ ആസിഡ് ആക്രമണം.രാജസ്ഥാനിലെ ഛുഛുനുവിലായിരുന്നു സംഭവം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയപ്പോഴാണ് യുവതി മുന്‍ ഭര്‍ത്താവിന്റെ നേരെ ആസിഡ്
ഒഴിച്ചത്.
ഭിം സിംഗ് രജ്പുത് എന്നയാള്‍ക്ക് നേരെയാണ് ആക്രമണത്തിൽ പരിക്കേറ്റത് .ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിലെ ഭര്‍ത്താവിന്റെ സഹായത്തോടെയാണ് യുവതി ആക്രമണം നടത്തിയത്. ആക്രമണം നടത്തിയശേഷം ഇരുവരും രക്ഷപ്പെട്ടു.പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Post Your Comments