റഷ്യ: വിദ്യാര്‍ത്ഥിനിയും അധ്യാപികയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ വെട്ടിലായിരിക്കുകയാണ് ഇവര്‍. സ്കൂളിലെ ഡെപ്യൂട്ടി ഹെഡായ 41 കാരി ഇറിനയും സ്കൂളിലെ വിദ്യാര്‍ത്ഥിനി 18കാരിയായ വെലെരിയ ഫെഡൊറോവയുടെയും ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. റഷ്യയിലാണ് സംഭവം.
അധ്യാപികയും വിദ്യാര്‍ത്ഥിനിയും ചുംബിക്കുന്ന ചിത്രമാണ് പുറത്തെത്തിയതില്‍ ഒന്ന്. മറ്റുള്ള ചിത്രങ്ങളാകട്ടെ ഇരുവരും അടുത്ത് ഇടപെഴകുന്നതും. വെലേരിയയ്ക്ക് 17 വയസുള്ളപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത്.
also read: വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ
എന്നാല്‍ സംഭവം യുവതി നിഷേധിക്കുകയും ഫോട്ടോഷോപ്പ് ചിത്രമാണിതെന്നുമാണ് വാദം. ചിത്രത്തില്‍ ഒന്നില്‍ കാണുന്നത് പോലുള്ള വേഷം അണിഞ്ഞ് ഞാന്‍ അധ്യാപികയെ കണ്ടിട്ടില്ലെന്നും വെലെരിയ പറയുന്നു.
സ്കൂളിലെ ബയോളജി അധ്യാപിക കൂടിയായ ഇറിന സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ഇരുവരും സ്കൂളില്‍ നല്ല സുഹൃത്തുക്കളാണ്. ഇവരെ ഭീഷണിപ്പെടുത്താനാണ് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിച്ചതെന്ന് സ്കൂള്‍ ഹെഡ് അധ്യാപിക ല്യുഡ്മില പറഞ്ഞു.
ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഇരുവരും മെസേജ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടുകളുമാണ് പുറത്തെത്തിയിരിക്കുന്നത്. എന്താണെങ്കിലും സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Post Your Comments