Latest NewsNewsIndia

ദേഹപരിശോധന അതിര് കടക്കുന്നു; വാഷ് റൂമില്‍ പോലും പോകാന്‍ അനുവാദമില്ല; പ്രതിഷേധവുമായി സ്‌പൈസ് ജെറ്റ് ജീവനക്കാർ

ചെന്നൈ: ദേഹപരിശോധന അതിര് കടക്കുന്നുവെന്ന് ആരോപിച്ച് സ്‌പൈസ് ജെറ്റിലെ ജീവനക്കാരുടെ പ്രതിഷേധം. ദേഹപരിശോധനയുടെ പേരിൽ തങ്ങളെ അപമാനിക്കുകയാണെന്നാണ് ഇവരുടെ വാദം. ഇതിനെതിരെയാണ് എയര്‍ ഹോസ്റ്റസുമാര്‍ അടക്കമുള്ള ജീവനക്കാരാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഇതേ തുടർന്ന് വിമാനസർവീസുകളും വൈകി.

പരിശോദയുടെ പേരിൽ തങ്ങളോട് ചെയ്യുന്ന കാര്യങ്ങൾ ഒരു രീതിയിലും അംഗീകരിക്കനാകാത്തതാണ്. വിമാനത്തില്‍ നിന്നും ഇറങ്ങിയതിന് ശേഷം വാഷ് റൂമില്‍ പോലും പോകാന്‍ അനുവദിക്കുന്നില്ലെന്നും ഹാന്‍ഡ് ബാഗിലെ സാനിറ്ററി നാപ്കിനുകളടക്കം പരിശോധിക്കുന്നുവെന്നും വനിതാ ജീവനക്കാര്‍ ആരോപിക്കുന്നു.

also read:സ്‌പൈസ് ജെറ്റില്‍ എയര്‍ഹോസ്റ്റസുമാരുടെ നൃത്തം: വീഡിയോ വൈറല്‍

ചില വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗങ്ങളിലും സ്പർശിക്കുന്നു. ജീവനക്കാരോടുള്ള ഇത്തരം സമീപനം മാറ്റണമെന്നും തങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ജീവനക്കാരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മാസ്‌നേജ്‌മെന്റ് അറിയിച്ചതിനെ തുടന്നാണ്‌ ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button