KeralaLatest NewsNews

വിഡ്ഢി ദിനത്തില്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്

ആലപ്പുഴ : ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനത്തില്‍ കനത്ത നിര്‍ദ്ദേശവുമായി പോലീസ് രംഗത്ത്. ലോകമെമ്പാടും ആളുകളെ പറ്റിച്ചും തിരിച്ചും പണി വാങ്ങുന്നത് പതിവുകാഴ്ചയാണ്. ഇതൊക്കെ പലപ്പോഴൊക്കെ അതിരുവിടാറുമുണ്ട്. അത്തരത്തിലുള്ള കളികള്‍ കാര്യമാകുമെന്ന തരത്തിലുള്ളനിര്‍ദേശങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്.

വിഡ്ഢിദിനത്തിന്റെ അതിരുകടന്ന ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക പട്രോളിങ് സംഘം പുലര്‍ച്ച വരെ പരിശോധനകള്‍ നടത്തും. പ്രധാന റോഡുകളില്‍ നിന്ന് ഇടറോഡുകളിലും ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ പോലീസിനെ ഇതിനായി ചുമതലപ്പെടുത്തും. ബൈക്ക് പട്രോളിങ് സംഘം ഉള്‍പ്പെടെയുള്ളവര്‍ ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തും.

ഇടറോഡുകളുടെ അരികിലുള്ള വീടുകളിലാണ് അധികമായും സാമൂഹികവിരുദ്ധര്‍ അക്രമങ്ങള്‍ നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. കഴിവതും രാത്രിയില്‍ പുറത്തെ ലൈറ്റുകള്‍ ഓഫ് ആക്കാതെയും ഗേറ്റുകള്‍ താഴിട്ടു തന്നെ പൂട്ടിയും സുരക്ഷ ഉറപ്പുവരുത്തുക. ഇരുചക്രവാഹനങ്ങള്‍ ഹാന്‍ഡില്‍ ലോക്ക് ചെയ്തും കാറുകളും ഓട്ടോറിക്ഷയും പോലുള്ള വാഹനങ്ങള്‍ വാഹന കവറുകള്‍ ഉപയോഗിച്ചു മൂടുകയും വേണം.

ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളോ മറ്റോ നടക്കുകയാണെങ്കില്‍ വീട്ടുകാരോ പ്രദേശവാസികളോ നിയമം കയ്യിലെടുക്കാതെ ഉടന്‍ പോലീസിനെ അറിയിക്കണം. ക്രൈം സ്റ്റോപ്പര്‍, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവരുടെ നമ്പറിലേക്ക് അറിയിച്ചാല്‍ അതതു പ്രദേശങ്ങളിലെ പട്രോളിങ് സംഘം ഉടന്‍ സ്ഥലത്തെത്തും.

ക്രൈം സ്റ്റോപ്പര്‍ ടോള്‍ ഫ്രീ നമ്പര്‍ : 1098

സ്‌പെഷല്‍ ബ്രാഞ്ച് വാട്‌സാപ് നമ്പര്‍ : 94979 10100 (പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോകളും വിഡിയോകളും ഏതു സമയത്തും അയച്ചു നല്‍കാം).

‘യുവാക്കള്‍ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിലുള്ള വിനോദങ്ങളില്‍ നിന്നു പിന്മാറുക തന്നെ വേണം. ഇത്തരത്തിലുള്ള വിനോദങ്ങള്‍ ക്രിമിനല്‍ ചിന്താഗതിയുള്ളവരാണ് ആസ്വദിക്കുന്നത്. വിഡ്ഢിദിനത്തിന്റെ മറവില്‍ ഏതെങ്കിലും തരത്തിലുള്ള വിഷയങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കര്‍ശന നടപടിയുമായി പോലീസ് മുന്നോട്ടു പോകും.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button