തിരുവനന്തപുരം: ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി കെ.രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്കി. വിദ്യാര്‍ത്ഥികളുടെ ജാതിക്കോളം സംബന്ധിച്ച കണക്കുകളില്‍ വരുത്തിയ തെറ്റ് ചൂണ്ടിക്കാണിച്ചും മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ചും കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നുമുതല്‍ ഹയര്‍സെക്കന്‍ഡറിവരെ പഠിക്കുന്നതായി മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. . 1,24,147 കുട്ടികള്‍ ജാതി രേഖപ്പെടുത്താതെ വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാൽ ഈ കണക്കുകള്‍ തെറ്റാണെന്നും വിദ്യാര്‍ഥികളുടെ വിവരശേഖരണം നടത്തുന്ന വെബ്സൈറ്റിലെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്നാണ് പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് കൊടുത്തത്.
Post Your Comments