Latest NewsInternational

പതിനഞ്ചു വർഷത്തോളം കൊണ്ടുനടന്ന കുടവയറിന് ഭാരം കൂടിയപ്പോൾ പരിശോധന നടത്തി; അമ്പരന്ന് ഡോക്ടർമാർ

സാധാരണക്കാരുടെ ഒരു ആരോഗ്യ പ്രശ്നമാണ് കുടവയര്‍. എന്നാൽ കുടവയർ കൊണ്ട് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാത്തതുകൊണ്ട് ആരും അത് വലിയ കാര്യമായി എടുക്കാറില്ല. എന്നാൽ ശരീരത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും നിസാരമായി കാണരുതെന്ന് പറയുകയാണ് ന്യൂജഴ്സി സ്വദേശിയായ അറുപത്തിമൂന്നുകാരൻ കെവിന്‍ ഡാലി.

ചെറിയൊരു കുടവയർ കണ്ടപ്പോൾ അതു ബിയര്‍ ബെല്ലിയെന്ന് കെവിൻ വിചാരിച്ചു. എന്നാല്‍ നാള്‍ക്ക് നാള്‍ ഉദരത്തിന്‍റെ വലുപ്പവും ശരീരഭാരവും കൂടികൂടി വന്നു. തുടര്‍ന്ന് പരിശോധന നടത്തി. ഒടുവിൽ സിടി സ്കാനിന്റെ ഫലം വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. കെവിന്റെ ഉദരത്തിൽ 13 കിലോയോളം ഭാരമുളള ഒരു ട്യൂമര്‍ വളരുന്നു.

ലിപ്പോസർകോമ എന്ന കാൻസറാണ് കെവിനെ ബാധിച്ചത്. ആറ് മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കിയത്. ട്യൂമര്‍ പടര്‍ന്നു പിടിച്ചതിനാൽ കെവിന്റെ ഒരു വൃക്കയും ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നു. പത്ത് പതിനഞ്ച് വർഷത്തോളം ട്യൂമറിനെ കുടവയറായി കെവിൻ കണ്ടു എന്നതാണ് അത്ഭുതം

shortlink

Related Articles

Post Your Comments

Related Articles


Back to top button