കോഴിക്കോട്•കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയ്ക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കോട് നിന്നും അടിവാരത്തേക്ക് സര്‍വീസ് നടത്തുന്ന ഒരു ബസില്‍ വച്ചാണ് യുവതിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. എഴുന്നേറ്റ് രണ്ട് കൊടുത്തപ്പോഴേക്കും ഇയാള്‍ ഇറങ്ങി ഓടിക്കളഞ്ഞു. ഈ ഞരമ്പ് രോഗിയെ പിടികൂടാന്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ് യുവതി. ബസില്‍ യാത്ര ചെയ്ത ജിലു ജോസഫ് എന്ന പെണ്‍കുട്ടിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന ആളെ തിരിച്ചറിയാന്‍ സഹായിക്കുമോ എന്ന അപേക്ഷിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിഡിയോക്കൊപ്പമുള്ള ആ കുറിപ്പ് ഇങ്ങനെ:
‘ഹെല്‍പ്പ് മീ പ്ലീസ്
ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം. സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു. മാക്സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ..? ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ…
Post Your Comments